Thursday, June 19, 2008

വ്യത്യസ്തനായ പാലോളി



അഴിമതിയും സ്വജന പക്ഷപാതവും ഇല്ലാത്ത ഒരു നല്ല നേതാവിന്റെ പേരു ചോദിച്ചാല്‍ ഒരു പക്ഷേ, കോണ്‍ഗ്രസ്കാര്‍ പോലും ആന്റണിക്കു മുന്നേ പറയുക തദ്ദേശ കാര്യ വകുപ്പ് മന്ത്രി പോലോളി മുഹമ്മദ് കുട്ടിയെന്നായിന്നായിരിക്കും. അദ്ദേഹത്തിന്റെ ആദര്‍ശ ശുദ്ധിക്കും എളിമയ്ക്കും മറ്റൊരുദാഹരണം കൂടി ഈ അടുത്ത് ഉണ്ടായി.

മൂന്നു ചെറുമക്കളുടെ വിവാഹം വളരെ ലളിതമായി സ്വന്തം വീട്ടില്‍ നടത്തി. മന്ത്രിമാരേയോ മറ്റു പ്രമുഖ വ്യക്തികളേയോ ആരേയും ക്ഷണിക്കാതെ തികച്ചും സ്വകാര്യമായി. മനോരമയിലെ വായനക്കാരുടെ കത്തുകളിലൂടെയാണ് ഞാനീ വാര്‍ത്തയറിഞ്ഞത്. ഒരു പത്രത്തിലും ഇതു വാര്‍ത്തയായി കണ്ടില്ല.


വാര്‍ത്തയാക്കിയാലല്ലേ വാര്‍ത്ത വരൂ..

8 അഭിപ്രായങ്ങള്‍:

  1. Siju | സിജു said...

    മറ്റേ പാട്ടിറങ്ങിയതിനു ശേഷം വിത്യസ്തനെ എല്ലായിടത്തിട്ടുമുപയോഗിച്ച് അതിന്റെ ഒരു ഗുമ്മ്‌ പോയെങ്കിലും ഇവിടെ അതു തന്നെയേ പറ്റൂ..

  2. Soha Shameel said...

    വ്യത്യാസം, വ്യത്യസ്തന്‍

  3. പാമരന്‍ said...

    വി. വി. രാഘവനെ മറന്നോ?

  4. Unknown said...

    പാലോളി ഒരു നല്ല്ല നേതാവ് തന്നെ

  5. സജീവ് കടവനാട് said...

    ആന്റണിയുടെ പേര്‍ പരാമര്‍ശിച്ചപ്പോള്‍ ഒരു കാര്യം പറയണമെന്നു കരുതി. എന്നാല്‍ അത് സിജു തന്നെ പറയുകയും ചെയ്തു. ‘വാര്‍ത്തയാക്കിയാലല്ലേ വാര്‍ത്ത വരൂ...’

  6. Chullanz said...

    വ്യത്യസ്തന്‍ തന്നെ കൂടാതെ ഇപ്പൊഴും ഒരു ചെറു വീട്ടില്‍ ആണു താമസം.പക്ഷെ ഗ്രൂപ്പ്‌ വിവാദവും പക്ഷം പിടിയും ഒക്കെ ഇല്ലെ. മനുഷ്യനല്ലെ ദൌര്‍ബല്യങ്ങളും ഉണ്ടാവാം ലേ

  7. ചിതല്‍ said...

    ശരിയാണ്....
    വാര്‍ത്തയാക്കിയാലല്ലേ വാര്‍ത്ത വരൂ...
    ആന്റ്റണി അത് മാര്‍ക്കറ്റ് ചെയ്തിട്ടുണ്ട്..
    ഇദ്ദേഹം...
    വിഡ്ഡി...--
    പക്ഷേ നമുക്ക് അഭിമാനിക്കാന്‍ ഒരാള്‍ എങ്കിലും ഉണ്ടല്ലോ...

  8. Fayas said...

    വാര്‍ത്താ നിര്മാതാക്കള്‍്ക്കുമില്ലേ അവരുടെ താല്പര്യം ...