Thursday, June 19, 2008

ബ്ലോഗെഴുതിയ നായര്‍ അറസ്റ്റില്‍


സിംഗപ്പൂര്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും അമേരിക്കന്‍ പൌരനും സര്‍വ്വോപരി ഒരു ബ്ലോഗറുമായ ഗോപാലന്‍ നായരെ മെയ് 31-നു സിംഗപ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു; പിന്നീട് ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. നായര്‍ തന്റെ ബ്ലോഗില്‍ ഒരു വനിതാ ജഡ്ജിയെ പറ്റി മോശമായെഴുതിയതാണ് കേസ്.
സിംഗപ്പൂരിലെ ആദ്യ പ്രധാനമന്ത്രിയായ ലീ കുവാന്‍ യ്യ്യൂവും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ലീ ലൂങ്ങും ആയിട്ടുള്ള ഒരു കേസിനെ പറ്റി നായര്‍ ബ്ലോഗില്‍ എഴൂതിയിരുന്നു . ആവേശത്തില്‍ ജഡ്ജിയായ ബെലിന്‍ഡ ആങ്ങ് വ്യഭിചരിക്കുകയാണെന്ന് എഴുതിക്കളഞ്ഞു (“The judge Belinda Ang was throughout prostituting herself during the entire proceedings, by being nothing more than an employee of Mr. Lee Kuan Yew and his son and carrying out their orders. There was murder, the rule of law being the repeated victim.“). സിംഗപ്പൂരല്ലേ സ്ഥലം.. രണ്ട് ദിവസത്തിനുള്ളില്‍ നായരകത്ത്.
ലീ കുവാനുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് സിംഗപ്പൂര്‍ പൌരത്വം ഉപേക്ഷിച്ച് അമേരിക്കയില്‍ രാഷ്ട്രീയാഭയം തേടിയ ആളാണ് ഗോപാലന്‍ നായര്‍. ജാമ്യത്തിലിറങ്ങിയ നായര്‍ ഏതായാലും വിട്ടു കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല. കോടതി വിശേഷങ്ങളുമായി ബ്ലോഗ് തകര്‍ക്കുകയാണ്.

11 അഭിപ്രായങ്ങള്‍:

  1. Siju | സിജു said...

    നോക്കീം കണ്ടും ബ്ലോഗെഴുതിയില്ലെങ്കില്‍ ഉണ്ട തിന്നേണ്ടിവരും..

  2. G.MANU said...

    a notable warning

  3. വേണു venu said...

    പുലിവാലിങ്ങനെയും പിടിക്കാം.
    വളരെ ശ്രദ്ധാര്‍ഹമായ താക്കീതു്.

  4. ഗുപ്തന്‍ said...

    ആ ബ്ലോഗ്‌ വായിച്ചു നോക്കി. ഹമ്മോ..ബ്ലോഗാലൻ നായരുടെ ധൈര്യം സമ്മതിക്കണം. ഇൻഫ്ലൂവെൻഷ്യലായ ക്രിമിനലുകളെയും ജഡ്ജിനെയും ഒക്കെ ഇത്ര് തുറന്ന് വിമർശിക്കണേൽ......

    അതോ വിനാശകാലേ ഓപ്പോസിറ്റ്‌ ബുദ്ധിവന്നതോ?

  5. കുഞ്ഞന്‍ said...

    വെറുതെയല്ല കേരള്‍കോം അവരുടെ രെജിസ്ട്രറാഫീസ് സിങ്കപ്പൂരാക്കാത്തത്..!

    എവിടെയും മലായാളി ഒന്നാമന്‍..അതാണ് മല്ലൂസ്..!

  6. മറുപക്ഷം said...

    ബ്ളോഗ്ഗിഴ്തിയതിനു പുലിവാല്‍ പിടിക്കും അല്ലെ?

  7. മൃദുല്‍രാജ് said...

    ഇവിടെ ചിലര്‍ തൊണ്ട കീറുന്നൂ ബ്ലോഗ് എന്നാല്‍ മാങ്ങാത്തൊലി ആണ്, എന്തു വിളിച്ച് പറയാവുന്ന സ്വന്തം ഇടം ആണ് , ആരും ആരെയും പേടിക്കേണ്ട, അത് പഠിക്കണം, എന്നൊക്കെ. അപ്പോള്‍ ഈ അറസ്റ്റിനെ എങ്ങനെ കാണണം ? എന്റമ്മോ,,, ഞാന്‍ കമന്റ് പോലും നിര്‍ത്തി.

    നമുക്ക് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് "കരിവാരം" ആചരിക്കേണ്ടേ ? ഇദ്ദേഹവും ഒരു ബ്ലോഗര്‍ അല്ലേ? അതും മലയാളി ആയ ഒരു ബ്ലോഗര്‍..

    മൃദുലന്‍ എന്ന മൃദുല്‍രാജ്

    ഒ.ടോ. നമ്മുടെ കരിവാരത്തിന്റെ "ഇഫക്ട്" എന്തായോ എന്തോ ?

  8. Kaithamullu said...

    ...”ആവേശത്തില്‍ ജഡ്ജിയായ ബെലിന്‍ഡ ആങ്ങ് വ്യഭിചരിക്കുകയാണെന്ന് എഴുതിക്കളഞ്ഞു.“

    ആണോ?
    ഗോപാലന്‍ നായരെഴുതിയതിങ്ങനെയല്ലേ?

    “The judge Belinda Ang was throughout prostituting herself during the entire proceedings, by being nothing more than an employee of Mr. Lee Kuan Yew and his son and carrying out their orders. There was murder, the rule of law being the repeated victim.“

  9. sreeni sreedharan said...

    ഇങ്ങേര് മറുമൊഴീലൊണ്ടാ? ;)

  10. Siju | സിജു said...

    കൈതമുള്ള്,
    ഞാനെഴുതിയപ്പോള്‍ വാചകം മുഴുവനായി ചേര്‍ക്കാഞ്ഞതു കൊണ്ട് ചെറിയ ഒരു തെറ്റിദ്ധാരണയുണ്ടാക്കി. വാചകം അങ്ങിനെ തന്നെ ചേര്‍ത്തു.

    കുഞ്ഞന്‍, മൃദുല്‍,
    ആള്‍ മലയാളിയാണോയെന്നു അറിയില്ല

    മനു, വേണു, ഗുപ്തന്‍, മറുപക്ഷം, പച്ചാളം,
    നന്ദി.

  11. Anonymous said...

    walmart pharmacy rockmart ga http://drugstore4.com/de/product/altace.html pharmacy epos [url=http://drugstore4.com/de/product/nolvadex.html]nolvadex[/url]
    pharmacy order email service ship source states time update http://drugstore4.com/fr/category/sante-sexuelle.html pharmacy terms sod phenytoin ext camyl [url=http://drugstore4.com/product/himalaya-rumalaya-liniment.html]pharmacy grade vitamins[/url]
    do pharmacy technicians need to know calculations http://drugstore4.com/de/newsletter.html elmwood pharmacy canada [url=http://drugstore4.com/fr/product/zyrtec.html]zyrtec[/url]
    pharmacy tech registration virginia http://drugstore4.com/product/florinef.html hospital pharmacy salary [url=http://drugstore4.com/de/orderstatus.html]wayne state pharmacy program[/url]