IITF - കേരളത്തിനാരുമില്ലേ...
നാളെ മുതല്‍ ദില്ലിയില്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ 26 വര്‍ഷങ്ങളായി നടത്തുന്ന ട്രേഡ് ഫെയറിനു ഇപ്രാവശ്യം ധാരളം വിദേശരാജ്യങ്ങളും എല്ലാ സംസ്ഥാനങ്ങളും പബ്ലിക്കും പ്രൈവറ്റുമായുള്ള ധാരാളം സ്ഥാപനങ്ങളുമെല്ലാമുണ്ട്.
എല്ലാ സംസ്ഥാനത്തിനുമെന്നു പറയുമ്പോള്‍ സ്വാഭാവികമായി കേരളത്തീന്നും ഉണ്ട്. പക്ഷേ, IITF-ന്റെ വെബ്‌സൈറ്റില്‍ കേരളത്തിനു ഉത്തരവാദിത്തപെട്ടവരാരുമില്ല. contact person എന്നെഴുതിയതിനു നേരെ കൊടുത്തിരിക്കുന്നത് Mr. എന്നു മാത്രമാണ്. പിന്നെ ആകെയുള്ളത് തിരുവനന്തപുരത്തെ ഇന്‍ഫോര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസ് അഡ്രസ്സ്; അതിന്റെ ഫോണ്‍ നമ്പറാണെങ്കില്‍ പൊട്ടതെറ്റും.ഒട്ടു മിക്ക സംസ്ഥാനങ്ങളും അവരുടെ സ്റ്റാളുകളില്‍ എന്താണുണ്ടാവുകയെന്നു വിശദമായി പറഞ്ഞിട്ടുണ്ട്, പക്ഷേ, കേരളത്തിന്റെ കാര്യത്തില്‍ കുച്ച് നഹി. ഒരു പക്ഷേ, എല്ലാം സസ്പെന്‍സാക്കി വെച്ചിരിക്കുകയായിരിക്കും. ദൈവത്തിന്റെ സ്വന്തം രാജ്യമല്ലേ..
IITF
Exhibitor List (STATES)
1 അഭിപ്രായങ്ങള്‍:
5 അഭിപ്രായങ്ങള്‍:
Siju | സിജു said...
ഒരു പോസ്റ്റ് - IITF - കേരളത്തിനാരുമില്ലേ...
നാളെ മുതല്‍ ദില്ലിയില്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയിര്‍ ആരംഭിക്കുന്നു. IITF-ന്റെ വെബ്‌സൈറ്റില്‍ കേരളത്തിന്റെ വിവരമൊന്നുമില്ല
Monday, November 13, 2006 3:46:00 PM
മഴത്തുള്ളി said...
കഷ്ടം തന്നെ. ഇനി ഉഷാ ഉതുപ്പ് ആ ഗാനം മാറ്റി പാടുമായിരിക്കും ;)
Monday, November 13, 2006 4:22:00 PM
യുവശബ്ദം said...
സിജു ചേട്ടാ..കമന്റിയതിനു നന്ദി...
പിന്നെ..ഞാന്‍ പോസ്റ്റിയതെങ്ങനെയാണറിഞ്ഞത്?..ഒന്ന് പറഞ്ഞ് തരുമോ പ്ലീസ്...
Thursday, November 30, 2006 7:44:00 PM
Anonymous said...
സിജു ചേട്ടാ..
നന്ദി..
യുവശബ്ദം
Friday, December 01, 2006 4:34:00 PM
തറവാടി said...
സിജു ,
വായിച്ചു
; ഫോട്ടോകളിപ്പോഴാ കണ്ടത് , വളരെ നല്ല ഫോടോകള്‍
Tuesday, December 05, 2006 10:50:00 PM
Post a Comment