Monday, May 19, 2008

വളിച്ച വാര്‍ത്ത

മെയ് 19 ന് മാതൃഭൂമി ഓണ്‍ലൈനിലെ വിനോദം പേജില്‍ വന്ന ഒരു വാര്‍ത്തയാണിത്


പഞ്ചാബ് കിങ്സ് എലവന്റെ ഉടമ കൂടിയായ പ്രീതി സിന്റ ഒരു ആഡംബര വാച്ചിന്റെ ബ്രാന്‍ഡ് അംബാസിഡറായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന് ഐപി‌എല്‍ മത്സരങ്ങള്‍ക്ക് അവധി കൊടുത്തു പോകുന്നതാണ് വാര്‍ത്ത.

വാര്‍ത്തയില്‍ കുഴപ്പമൊന്നുമില്ല. പക്ഷേ, വന്ന സമയമാണ് പ്രശ്നം. വാച്ച് കമ്പനിയായ ചോപ്പാഡിന്റെ ബ്രാന്‍ഡ് അംബാസിഡറായ പ്രീതി കഴിഞ്ഞ മൂന്നു വര്‍ഷമായി കാനില്‍ പോകുന്നുണ്ട്. ഇപ്രാവശ്യവും പോ‍യി. ഐപി‌എല്ലിന്റെ തിരക്കില്‍ വാച്ചിന്റെ പ്രചരണത്തിനായി കാനില്‍ മെയ് 14 മുതല്‍ 16 വരെ ഉണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞു തിരികെയെത്തി 17 നു ഡല്‍ഹിയില്‍ വെച്ചു നടന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായുള്ള പഞ്ചാബ് കിംഗ്സിന്റെ മത്സരം നടക്കുമ്പോള്‍ ടിവിയില്‍ പ്രീതിയെ കാണിക്കുകയും ചെയ്തു.

ഇതൊക്കെ കഴിഞ്ഞാണ് 19നു മാതൃഭൂമി പ്രീതി കാനിലേക്കു പോകുന്ന വാര്‍ത്ത കൊടുക്കുന്നത്. കേരളത്തിനു പുറത്തുള്ള “വിനോദ” വാര്‍ത്തകള്‍ മറ്റു പത്രങ്ങളുടേയും ടിവിചാനലുകളുടേയുമെല്ലാം ഓണ്‍ലൈനില്‍ നിന്നുള്ള കോപ്പിയാകുമ്പോള്‍ ഇത്തരം വളിച്ച വാര്‍ത്തകള്‍ മാതൃഭൂമിക്ക് പതിവുള്ളതാണ്.

3 അഭിപ്രായങ്ങള്‍:

  1. Siju | സിജു said...

    ബ്ലോഗ് ചെയ്യുന്നത് മറന്നു പോകാതിരിക്കാന്‍ ഒരു പോസ്റ്റ്..
    മാതൃഭൂമിയിലെ ഒരു വളിച്ച വാര്‍ത്ത്

  2. രുദ്ര said...

    ഒരു വര്‍ഷത്തെ ഗ്യാപിനു ശേഷമോ!!! മറ്റേര്‍ണിറ്റി ലീവ് പോലും 6 മാസമേ ഉള്ളൂ :P

  3. കുഞ്ഞന്‍ said...

    നമ്മുടെ പയ്യന്‍സ് കളിക്കുന്ന ടീമല്ലെ, അതുകൊണ്ട് മാതൃഭൂമിയോട് നമുക്ക് ക്ഷമിക്കാം..!