Thursday, November 30, 2006

IITF - കേരളത്തിനാരുമില്ലേ...

നാളെ മുതല്‍ ദില്ലിയില്‍ ഇന്റര്‍നാഷണല്‍ ട്രേഡ്‌ ഫെയര്‍ ആരംഭിക്കുകയാണ്‌. കഴിഞ്ഞ 26 വര്‍ഷങ്ങളായി നടത്തുന്ന ട്രേഡ്‌ ഫെയറിനു ഇപ്രാവശ്യം ധാരളം വിദേശരാജ്യങ്ങളും എല്ലാ സംസ്ഥാനങ്ങളും പബ്ലിക്കും പ്രൈവറ്റുമായുള്ള ധാരാളം സ്ഥാപനങ്ങളുമെല്ലാമുണ്ട്‌.
എല്ലാ സംസ്ഥാനത്തിനുമെന്നു പറയുമ്പോള്‍ സ്വാഭാവികമായി കേരളത്തീന്നും ഉണ്ട്‌. പക്ഷേ, IITF-ന്റെ വെബ്‌സൈറ്റില്‍ കേരളത്തിനു ഉത്തരവാദിത്തപെട്ടവരാരുമില്ല. contact person എന്നെഴുതിയതിനു നേരെ കൊടുത്തിരിക്കുന്നത്‌ Mr. എന്നു മാത്രമാണ്‌. പിന്നെ ആകെയുള്ളത്‌ തിരുവനന്തപുരത്തെ ഇന്‍ഫോര്‍മേഷന്‍ ആന്റ്‌ പബ്ലിക്‌ റിലേഷന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസ്‌ അഡ്രസ്സ്‌; അതിന്റെ ഫോണ്‍ നമ്പറാണെങ്കില്‍ പൊട്ടതെറ്റും.ഒട്ടു മിക്ക സംസ്ഥാനങ്ങളും അവരുടെ സ്റ്റാളുകളില്‍ എന്താണുണ്ടാവുകയെന്നു വിശദമായി പറഞ്ഞിട്ടുണ്ട്‌, പക്ഷേ, കേരളത്തിന്റെ കാര്യത്തില്‍ കുച്ച്‌ നഹി. ഒരു പക്ഷേ, എല്ലാം സസ്പെന്‍സാക്കി വെച്ചിരിക്കുകയായിരിക്കും. ദൈവത്തിന്റെ സ്വന്തം രാജ്യമല്ലേ..
IITF
Exhibitor List (STATES)

Wednesday, November 01, 2006

കേരളം - 50 വര്‍ഷം മുമ്പത്തെ കാഴ്ച


അമ്പതു വര്‍ഷം മുമ്പ് കേരളപ്പിറവി ദിനത്തിലെ മാതൃഭൂമി പത്രത്തിന്റെ പിഡി‌എഫ് ഫോര്‍മാറ്റ് മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനില്‍ കൊടുത്തിട്ടുണ്ട്.

അതിന്റെ ലിങ്ക് ഇതാ..

പുതിയ സംസ്ഥാനത്തിന്റെ ആശകളേയും ആശങ്കകളേയും കുറിച്ച്, സാധ്യതകളേയും ശക്തികളേയും കുറിച്ച്, കേരളത്തിന്റെ ഭാവിയെകുറിച്ച് പ്രമുഖര്‍ എഴുതിയ ലേഖനങ്ങള്‍ ഇവിടെ വായിക്കാം.പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം എവിടെയായിരിക്കണം എന്നു മുതലുള്ള ചര്‍ച്ചകള്‍ ഇന്ന് വായിക്കുമ്പോള്‍ അത് ഒരേ സമയം രസകരവും നമ്മളെത്രമാത്രം പുരോഗമിച്ചുവെന്നും ശ്രദ്ധിക്കാവുന്നതാണ്.